Kerala
ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
21 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തൃശൂർ: കെ.എസ്.ആർ.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് പിടിയിലായത്.മലപ്പുറത്തേക്ക് പോവുന്ന ബസിലാണ് സംഭവം.
ജൂണ്‍ 14ന് നടന്ന സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ് തൃശൂരിലെത്തിയപ്പോള്‍ യുവതി ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2023ല്‍ നെടുമ്ബാശേരിയില്‍ വെച്ച് കെ.എസ്.ആർ.ടി.സി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് സവാദ്. അന്ന് സവാദിന് ഓള്‍ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നല്‍കിയ സംഭവം വിവാദമായിരുന്നു.





