Kerala
HomeNews

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണം കാണാതായതായി പരാതി

27 Jun 20251 മിനിറ്റ് വായന
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണം കാണാതായതായി പരാതി

 


കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം. ജസ്റ്റിസ് എ ബദറുദീൻ്റെ കളമശ്ശേരി പത്തടിപ്പാലത്തെ വീട്ടിൽ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. 6 ഗ്രാം തൂക്കം വരുന്ന ഒരു ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പോലീസിന് നൽകിയ പരാതിയിലുണ്ട്. കവർച്ച നടന്നതിൻ്റെ ലക്ഷണങ്ങൾ ഒന്നും വീട്ടിലില്ല. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്നത്. തുടർന്ന് എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി കളമശേരി പൊലീസിൽ പരാതി നൽകി. സ്വർണം നഷ്ടമായ പരാതിയിൽ കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക