Kerala
HomeNews

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്

18 Jun 20251 മിനിറ്റ് വായന
ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്

 


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് നിലനില്‍ക്കുന്നത്.ആലപ്പുഴ എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അതേസമയം തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയും. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്.

സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക