Kerala
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
11 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം.
ജൂണ്‍ 14ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.





