Kerala
HomeNews

മഴ തണുത്തു; ഇന്നത്തെ മുന്നറിയിപ്പുകൾ അറിയാം

30 Jun 20251 മിനിറ്റ് വായന
മഴ തണുത്തു; ഇന്നത്തെ മുന്നറിയിപ്പുകൾ അറിയാം

 


സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അലർട്ടുകളില്ലെങ്കിലും, ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ എട്ടു ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

വ്യാഴാഴ്ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ , വടക്കു കിഴക്കൻ അറബിക്കടൽ , വടക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിലെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിന് സാധ്യത.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക