Kerala
HomeNews

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരും

27 Jun 20251 മിനിറ്റ് വായന
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരും

 


തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപെട്ടു.ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരുമെന്നും 3 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റും ശക്തമാകാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പിന്‍റെ ഭാഗമായുള്ള റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപെട്ടു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാള്‍, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.

ഇന്ന് (ജൂണ്‍ 26) ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും ജൂണ്‍ 26 മുതല്‍ 28 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂണ്‍ 26 മുതല്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 26 & 27 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റും ശക്തമാകാനും സാധ്യത.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക