ഇനി തപാല്‍ വഴിയല്ല. പി എസ് സി നിയമന ശുപാര്‍ശ ഇനി ഓണ്‍ലൈനിലൂടെ

കണ്ണൂർ: പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓണ്‍ലൈൻ വഴിയാക്കുന്നു. ഇത്ര നാളും തപാല്‍ വഴിയാണ് പി എസ് സി വഴിയുള്ള എല്ലാ നിയമന സുപാർശകളും നല്‍കിയിരുന്നത്അതാണ് ഇപ്പോള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നത്. ജൂലൈ ഒന്നു മുതലാണ് ഇതു പ്രാബല്യത്തില്‍ വരിക.
അടുത്തമാസം ഒന്നു മുതല്‍ നിയമന ശുപാർശകള്‍ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്.
നിയമന ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വെസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡ്വെസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കു
ന്നതിനുമായിട്ടാണ് ഇത്. ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. പൂർണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാല്‍ മാർഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.
ക്യൂ ആർ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് ലഭ്യമാക്കുക. ഉദ്യോഗാർത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ ഇത് ലഭ്യമാകും. അഡ്വെസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണിലേക്ക് ഇതോടൊപ്പം എസ് എം എസ് സന്ദേശം കൂടി നല്‍കും.





