Kerala
വനിതാ പോലീസ് വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വെച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
12 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വണ്ടിപ്പെരിയാർ സ്റ്റേഷനിൽ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത് .
കഴിഞ്ഞ ഏഴ് മാസമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലിൽ കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
വനിത പോലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറയിൽ പകർത്തി വൈശാഖ് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ പരാതി നൽകി. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്





