Kerala
പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
17 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്ര വേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് പ്രകാ രമുള്ള വിദ്യാർഥി പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. 87,928 പേർക്കാ ണ് മൂന്നാം ഘട്ടത്തിൽ പുതുതായി അലോട്ട് മെന്റ് ലഭിച്ചത്. മൂന്ന് അലോട്ട്മെന്റുകളിലൂടെ 3,16,507 മെറിറ്റ് സീറ്റുകളിൽ 3,12,908 എണ്ണ ത്തിലേക്കുള്ള അലോട്ട്മെൻ്റ് പൂർത്തിയായി.
ശേഷിക്കുന്നത് 4,688 മെറിറ്റ് സീറ്റുകളാണ്. പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സപ്ലി മെന്ററി അലോട്ട്മെൻ്റ് നടപടികൾ ജൂൺ 28ന് തുടങ്ങും. നിലവിൽ ഒഴിവുള്ള സീറ്റുകൾ, മൂ ന്നാം അലോട്ട്മെൻറിൽ പ്രവേശനം നേടാ ത്ത സീറ്റുകൾ, കമ്യൂണിറ്റി, മാനേജ്മെന്റ്, സ് പോർട്സ് ക്വോട്ടകളിൽ ബാക്കി വരുന്ന സീ റ്റുകൾ എന്നിവ ചേർത്തായിരിക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്റിനുള്ള ഒഴിവുകൾ പ്രസിദ്ധീകരിക്കുക.





