Kerala
ഹൈക്കോടതി ജഡ്ജിമാർക്കായി 32 കാറുകൾ വാങ്ങാൻ അനുമതി
19 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകി. പഴക്കമുള്ളതും നിശ്ചിത ദൂരം പിന്നിട്ടതുമായ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിന്‍റെ ഭാഗമായിട്ടാണു നടപടി.
നിലവിൽ സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള വകുപ്പുകൾക്ക് 10 ലക്ഷം രൂപയിൽ താഴെയുള്ള കാറുകൾ വാങ്ങാനാണ് അനുമതി. എന്നാൽ, ഹൈക്കോടതി ജഡ്ജിമാർക്കായി തുകയുടെ പരിധി ഉണ്ടാകില്ല.
എൽബിഎസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിനും അനുമതി നൽകി.
ഹൈക്കോടതിയിൽ സീനിയർ ഗവണ്‍മെന്‍റ് പ്ലീഡർമാരുടെയും ഗവണ്‍മെന്‍റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.





