Kerala
HomeNews

റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഫീസ് വർദ്ധിപ്പിച്ചു

6 Jun 20251 മിനിറ്റ് വായന
റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഫീസ് വർദ്ധിപ്പിച്ചു

 


ജൂൺ ഒന്നു മുതൽ ചിലയിടങ്ങളിൽ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. 12 മണിക്കൂർ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ചില കേന്ദ്രങ്ങളിൽ ഈടാക്കുന്നത് 30 രൂപ മുതൽ മുകളിലേക്ക്. കാറുകൾക്ക് 70 - 80 രൂപവരെ വാങ്ങുന്നുണ്ട്. 12 മണിക്കൂർ കഴിഞ്ഞാൽ അധികഫീസ് ഇടാക്കും. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് 600 രൂപയായി ഉയർത്തിയ കേന്ദ്രങ്ങളുമുണ്ട്

സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്ന ജീവനക്കാരടക്കമാണ് കൂടുതലും ഇതിന് ഇരയാകുന്നത്. അതേസമയം, തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷനിലടക്കം ചിലയിടങ്ങളിൽ വർദ്ധന വരുത്തിയിട്ടില്ല. കരാറുകാർക്കാണ് പാർക്കിംഗ് കേന്ദ്രം നടത്തിപ്പ് നൽകിയിരിക്കുന്നത്. ഒരു മാനദണ്ഡവുമില്ലാതെയാണ് പല സ്റ്റേഷനുകളിലും കരാറുകാർ ഫീസ് കൂട്ടിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക