Kerala
തിരുവനന്തപുരത്തെ പറശ്ശിനി മുത്തപ്പൻ കോലം; നിയമ നടപടി സ്വീകരിക്കും
13 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പറശ്ശിനി മുത്തപ്പൻ എന്ന പേരിൽ തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പറശ്ശിനി മടപ്പുര അറിയിച്ചു. 14-ന് ഉച്ചയ്ക്ക് പരിപാടി നടത്തുമെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
ഈ പരിപാടിയുമായി പറശ്ശിനിമടപ്പുര, ബന്ധുക്കൾ, ജീവനക്കാർ എന്നിവർക്കൊന്നും ഒരു ബന്ധവുമില്ല. പൊതുവേദികളിലും മറ്റും ഇത്തരം പരിപാടികൾ നടത്താൻ ആർക്കും അനുവാദംകൊടുക്കുന്ന പതിവുമില്ല. ദൈവീകമായ ആചാരാനുഷ്ഠാനങ്ങളോടെ മാത്രമാണ് തിരുരൂപങ്ങൾ കെട്ടിയാടുന്നത്. പൊതുവേദികളിൽ കെട്ടിയാടുന്നത് ഭക്തജനങ്ങളെ ചൂഷണം ചെയ്യാനാണെന്നും മടപ്പുരട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.





