Kerala
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് ആരോപണം
25 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാലക്കാട് : തച്ചനാട്ടുകരയില്‍ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരില്‍ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിനെതിരെയാണ് പരാതി.
ഒൻപതാം ക്ലാസില്‍ ക്ലാസ് തുടങ്ങി മാസങ്ങള്‍ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയില്‍ ഇനി മാർക്ക് കുറഞ്ഞാല്‍ എട്ടാം ക്ലാസില്‍ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.മാതാപിതാക്കളുടെ മുൻപില്‍ വച്ചാണ് ആശിർ നന്ദയെക്കൊണ്ട് എഴുതി വാങ്ങിച്ചത്. പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു.





