Kerala
HomeNews

പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്‌ഡ്, ആറുസ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ പിടിയില്‍

6 Jun 20251 മിനിറ്റ് വായന
പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്‌ഡ്, ആറുസ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ പിടിയില്‍

 


കോഴിക്കോട് പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒമ്പത് പേർ പിടിയിലായി. ഇതില്‍ ആറുപേർ സ്ത്രീകളാണ്.

പിടിയിലായതില്‍ രണ്ടുപേർ ഇടപാടുകാരാണെന്നും പൊലീസ് പറഞ്ഞു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഒരു അപ്പാർട്ടുമെന്റ് വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്നത്. ഏറെനാളായി ഇവിടെ പെണ്‍വാണിഭം നടന്നുവരികയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അപ്പാർട്ടുമെന്റിന് തൊട്ടടുത്ത് താമസക്കാർ ഉണ്ടെങ്കിലും പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നാണ് പൊലീസ് പറയുന്നത്. അതാണ് കേന്ദ്രം നടത്തിപ്പുകാർക്ക് അനുഗ്രഹമായതും. അപ്പാർട്ടുമെന്റില്‍ അസമയത്ത് ആള്‍ക്കാർ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്നാണ് റെയ്ഡ് നടന്നത്.

ബെഹ്റിൻ ഫുട്ബാള്‍ ക്ലബിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ആള്‍ക്കാണ് കെട്ടിടം വാടകയ്ക്ക് കൊടുത്തിരുന്നതെന്നും ഇവിടെ പെണ്‍വാണിഭ കേന്ദ്രം പ്രവർത്തിക്കുന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് അപ്പാർട്ടുമെന്റിന്റെ ഉടമ പറയുന്നത്. വാടക ഓണ്‍ലൈനായി ലഭിച്ചിരുന്നതിനാല്‍ അയാളുമായി നേടിട്ട് ഇടപെടേണ്ടിവന്നിട്ടില്ലെന്നും ഉടമ പറഞ്ഞു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക