Kerala
HomeNews

നവജാത ശിശുക്കളെ കൊന്ന കേസ്; യുവതി പ്രസവിച്ചത് യുട്യൂബ് നോക്കി

30 Jun 20251 മിനിറ്റ് വായന
നവജാത ശിശുക്കളെ കൊന്ന കേസ്; യുവതി പ്രസവിച്ചത് യുട്യൂബ് നോക്കി

 


തൃശൂർ: നവജാത ശിശുക്കളെ കൊന്ന കേസില്‍ പ്രതി അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ച അനീഷ ഈ പരിച‍യം ഉപയോഗിച്ചാണ് ശുചിമുറിയില്‍ പ്രസവിച്ചത്.ഗർഭിണിയായിരുന്ന കാലത്ത് അനീഷ വീട്ടുകാരെ പറ്റിക്കാൻ വയറില്‍ തുണിക്കെട്ടി ഗർഭാവസ്ഥ മറച്ചുവയ്ക്കുകയായിരുന്നു.

പ്രസവക്കാലത്തും ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കിയതായും പൊലീസ് പറഞ്ഞു. ബവിനുമായുള്ള പ്രണയം അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താത്പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു.

വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്. അടുത്ത കാലത്താണ് ഇരുവരും തമ്മില്‍ പ്രണയമാണെന്ന വിവരം അറിഞ്ഞതെന്നു അമ്മ പറഞ്ഞു.

മകള്‍ ഗർഭിണിയായ വിവരം അറിഞ്ഞിരുന്നില്ല. മകള്‍ക്ക് പിസിഒഡി ഉളളതിനാല്‍ ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുമായിരുന്നു എന്ന് അമ്മ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക