Kerala
കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ എഐ സോഫ്റ്റ്‌വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും
25 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബസ് ഷെഡ്യൂളിങ് കാര്യക്ഷമമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സോഫ്റ്റ്‌വെയർ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു.
ബസിന്റെ സമയക്രമവും സീറ്റ് ലഭ്യതയും യാത്രക്കാർക്ക് എളുപ്പത്തിൽ അറിയാൻ ചലോആപ്പ് നവീകരിക്കും.ഡ്രൈവർമാരും കണ്ടക്ടർമാരും ബസ് ഡ്യൂട്ടി ശരിയായി നിർവഹിക്കണമെന്നും ഓഫീസ് ജോലികളിൽ ഏർപ്പെടരുതെന്നും മന്ത്രി നിർദേശിച്ചു.
അടുത്ത 20 ദിവസത്തിനുള്ളിൽ വിദ്യാർഥികൾക്കുള്ള പുതുക്കിയ കൺസെഷൻ കാർഡ് വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.സ്റ്റേഷൻ മാസ്റ്റർമാർക്കുള്ള മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടന വേളയിലാണ് മന്ത്രിഈ പ്രഖ്യാപനങ്ങൾ നടത്തിയത്..





