Kerala
HomeNews

അപ്പാർട്ട്മെന്റ് ഉടമകൾക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജം'; മലാപ്പറമ്പ് സെക്സ് റാക്കറ്റിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയമെന്ന് പൊലീസ്

7 Jun 20251 മിനിറ്റ് വായന
അപ്പാർട്ട്മെന്റ് ഉടമകൾക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജം'; മലാപ്പറമ്പ് സെക്സ് റാക്കറ്റിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയമെന്ന് പൊലീസ്

 

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. റാക്കറ്റ് നടത്തിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സം‌ശയിക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വാടകക്കെടുത്ത അപ്പാർട്ട്മെന്റിന്റെ ഉടമകൾക്ക് നൽകിയ വിവരങ്ങളും പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസിൽ അറസ്റ്റിലായ 9 പ്രതികളെയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ മൂന്ന് പേർക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. കേസിൽ ആറ് സ്ത്രീകളുൾപ്പടെ 9 പേരാണ് ഇന്നലെ അറസ്റ്റിലായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക