Kerala
HomeNews

കാലവര്‍ഷം ശക്തി കുറഞ്ഞു: വയനാട്ടില്‍ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാം, ജില്ലാ കളക്ടര്‍ അനുമതി നല്‍കി

2 Jun 20251 മിനിറ്റ് വായന
കാലവര്‍ഷം ശക്തി കുറഞ്ഞു: വയനാട്ടില്‍ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാം, ജില്ലാ കളക്ടര്‍ അനുമതി നല്‍കി

 


കല്‍പ്പറ്റ :  കാലവർഷം ശക്തി കുറഞ്ഞതോടെ വയനാട്ടില്‍ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നല്‍കി.

യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികള്‍ പ്രവർത്തിക്കുന്നതിനും അനുമതി നല്‍കി. കനത്ത മഴയെ തുടർന്നാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നത്. മഴയുടെ അലർട്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം തുറക്കാൻ അനുമതി നല്‍കിയത്.

സംസ്ഥാനത്ത് മഴ ശമിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. മറ്റൊരു ജില്ലയിലും അലർട്ട് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക