Kerala
മണ്ണാർക്കാട് ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
21 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സംഭവം.സംഭവത്തിൽ കുഞ്ഞ് മരിച്ചു. അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
യുവതിയെ എടുത്ത് മണ്ണാർക്കാട് ഗവണ്മെന്റ് ആശുപത്രിയിലേക്ക് ആംബുലൻസ് പാഞ്ഞെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോൾബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തും മുൻപ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.





