Kerala
കപ്പല്‍ തീപിടിച്ച് രാസമാലിന്യം കടലില്‍ കലര്‍ന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
12 Jun 20251 മിനിറ്റ് വായന

ബേപ്പൂർ കടലില്‍ കപ്പല്‍ തീപിടിച്ച് രാസമാലിന്യം കടലില്‍ കലർന്ന് മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സർക്കാരിന് നോട്ടീസയച്ചു.തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തീരദേശസേന ഐ ജി എന്നിവർ കപ്പല്‍ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയും കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്‍കി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ജൂലൈയില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.





