Kerala
HomeNews

തൊടുപുഴയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

13 Jun 20251 മിനിറ്റ് വായന
തൊടുപുഴയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു


 തൊടുപുഴ :  കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു. ഉച്ചയ്ക്ക് രണ്ടിനാണു സംഭവം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ. നേരത്തേയും പീരുമേട്ടിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു


പീരുമേട് സ്കൂളിനടുത്തും രണ്ടു തവണ ആനയെത്തി. തുടർന്ന്, രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. സീതയുടെ കൂടെയുണ്ടായിരുന്നവർക്ക് ആനയെ പിന്തിരിപ്പിക്കാനായില്ല. അവരാണ് സീതയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക