Kerala
കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ
14 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി. സംഭവത്തിൽ നടത്തിപ്പുകാരൻ പിടിയിൽ ആയി. താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബിൽ ആയിരുന്നു സംഭവം. ഇതിന്റെ ഉടമ കൂടിയായ അസ്ലമാണ് പിടിയിലായത്. രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. അസ്ലമിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.





