Kerala
HomeNews

കാറ്റിന്റെ വേഗത കുറഞ്ഞു; കണ്ണൂരും കാസര്‍ഗോഡും ശക്തമായ മഴയ്ക്ക് സാധ്യത

2 Jun 20251 മിനിറ്റ് വായന
കാറ്റിന്റെ വേഗത കുറഞ്ഞു; കണ്ണൂരും കാസര്‍ഗോഡും ശക്തമായ മഴയ്ക്ക് സാധ്യത

 


തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കാറ്റിന്റെ വേഗത കുറഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷത്തിലെ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും ഗണ്യമായ അളവില്‍ മഴയുടെ തീവ്രതയും അളവും കുറഞ്ഞിട്ടുണ്ട്. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ തീരപ്രദേശം കേന്ദ്രീകരിച്ച് താരതമ്യേന ശക്തിയുള്ള മഴ ലഭിച്ചേക്കാം എന്നാല്‍ കേരള തീരത്തില്‍ പൊതുവില്‍ ഇടനാടിനും തീരപ്രദേശത്തിനും ഇടയില്‍ ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖയില്‍ അതികഠിനമായ മഴ ലഭിയ്ക്കാനുള്ള സാധ്യത കുറവാണ്.

ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്കും നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ പൊതുവെ വ്യാപകമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്നത്, ജില്ലകളില്‍ നേരിയ ഇടത്തരം മഴ ലഭിച്ചു.

നിലവില്‍ 201 ക്യാമ്പുകളിലായി 13995 പേര്‍ താമസിക്കുന്നു. കഴിഞ്ഞദിവസം 40 ക്യാമ്പുകള്‍ തുടങ്ങിയതില്‍ 7071 ആളുകള്‍ ഉണ്ട്. 09 വീടുകള്‍ പൂര്‍ണമായും 273 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുള്ളതായി ജില്ലകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക