Kerala
സഹകരണസംഘങ്ങളുടെ സേവനങ്ങൾക്കും ജിഎസ്ടി
17 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം:സഹകരണസംഘങ്ങളും ഇനി സേവനങ്ങൾക്ക് ജിഎസ്ടി അടയ്ക്കണം. വായ്പയും അതിന്റെ പലിശയുമൊഴികെ മറ്റു സേവനങ്ങൾക്കാണിത്. സഹകരണ സംഘങ്ങളെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവന്ന ധനവകുപ്പിന്റെ നിർദേശത്തെത്തുടർന്ന് സംഘങ്ങളുടെ ഓഡിറ്റ് മെട്രിക്സിൽ ജിഎസ്ടി തുകയുടെ വിവരങ്ങളും ചേർത്ത്.
വിവിധ അപേക്ഷാ ഫോമുകൾ, സ്വർണ വായ്പയ്ക്ക് ഇൗടാക്കുന്ന ഫീസുകൾ, ലോക്കർ വാടക, വായ്പകളുടെ ഇൻഷുറൻസ്, വായ്പയ്ക്കു മുൻപുള്ള നിയമപരിശോധന എന്നിവയ്ക്കെല്ലാം 18% വരെ ജിഎസ്ടി അടയ്ക്കേണ്ടിവരും. സംസ്ഥാനത്തെ ഏകദേശം 16,000 സംഘങ്ങൾ വഴി വലിയ വരുമാനവർധനയാണു ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം, സംഘങ്ങൾ ജിഎസ്ടി കൗൺസിലിനും ധനവകുപ്പിനും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.





