Kerala
HomeNews

സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

3 Jun 20251 മിനിറ്റ് വായന
സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

 



സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. മേയ് 19നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എല്‍.ഡി.എം) തയാറാക്കിയ 12 ഇന മാർഗനിർദേശങ്ങള്‍ അംഗീകരിച്ച്‌ റവന്യൂവകുപ്പ് ഉത്തരവിറക്കിയത്.

ഐ.എല്‍.ഡി.എം മാർഗനിർദേശങ്ങള്‍ മാത്രം അംഗീകരിച്ച്‌ ഉത്തരവിറക്കിയതിനെതിരെ വ്യവസായ, ജലവിഭവ വകുപ്പുകള്‍ രംഗത്ത് വന്നിരുന്നു. ഇക്കാര്യം പരിഗണിച്ച്‌, രണ്ട് വകുപ്പുകളുടെയും അഭിപ്രായങ്ങള്‍ കൂടി ചേർത്ത് പുതുക്കിയ ഉത്തരവിറക്കുമെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക