Kerala
സ്വർണ്ണം വാങ്ങാൻ ഇതാണോ നല്ല സമയം? വിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്
30 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സ്വർണ്ണം വാങ്ങാൻ ഇതാണോ യോജിച്ച സമയം എന്ന് അറിയേണ്ടേ? അതിനായി ഇന്നത്തെ സ്വർണ്ണ വില എത്രയാണെന്ന് അറിയാം. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വിലയിൽ ഇന്ന് നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്.
ഗ്രാമിന് 15 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുമാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8,915 രൂപയുമായി. ജൂൺ 28 ന് ഗ്രാമിന് 55 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയും കുറഞ്ഞിരുന്നു. അന്ന് ഒരു പവന് 71,440 രൂപയിലേക്കെത്തിയ സ്വര്‍ണത്തിന്റെ വില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു.





