Kerala
HomeNews

പൊന്ന് വാങ്ങാനിരിക്കുന്നവർക്ക് ഇതാണ് അവസരം; സ്വർണവിലയിൽ ഇടിവ്

24 Jun 20251 മിനിറ്റ് വായന
പൊന്ന് വാങ്ങാനിരിക്കുന്നവർക്ക് ഇതാണ് അവസരം; സ്വർണവിലയിൽ ഇടിവ്

 


രണ്ട് ദിവസമായി താഴേക്കിറങ്ങി സ്വർണ വില. ഇന്ന് പൊന്നിന്‍റെ വിലയിൽ വലിയ കുറവുണ്ടായി. എ‍ഴുപത്തി അഞ്ച് രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നലെ 9,230 രൂപയായിരുന്നു ഒരു ഗ്രാമിന്. ഇന്നത് 75 രൂപ കുറഞ്ഞ് 9,155 രൂപയായി. ഇന്നലെ പവന് 73,840 ആയിരുന്ന സ്വർണം ഇന്ന് 73,240 രൂപയായി കുറഞ്ഞു. പവന് 600 രൂപയാണ് കുറവ് വന്നത്. ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. അതിനുശേഷം രണ്ട് ദിവസം വില മാറ്റമില്ലാതെ തുടർന്ന സ്വർണം പതിയെ താ‍ഴേക്ക് ഇറങ്ങുകയായിരുന്നു. തുടർന്നാണ് ഇന്ന് വില കുത്തനെ താ‍ഴ്ന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക