Kerala
കോളടിച്ചു ഗയ്സ് ! വീണ്ടും ഞെട്ടിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞ് നിരക്ക്
28 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില എത്രയായി എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ഒരു കൗതുകമുണ്ടോ ? എന്നാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയും ഒരു പവന് സ്വര്‍ണത്തിന് 440 രൂപയുമാണ് കുറഞ്ഞത്. 71,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8930 രൂപ നല്‍കണം.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് നല്‍കേണ്ടിവരും.





