Kerala
HomeNews

ഇന്ധന സർച്ചാർജ്, ജൂലൈയിലെ വൈദ്യുതി ബില്ലിൽ യൂനിറ്റിന് ആറു പൈസ ഈടാക്കും

27 Jun 20251 മിനിറ്റ് വായന
ഇന്ധന സർച്ചാർജ്, ജൂലൈയിലെ വൈദ്യുതി ബില്ലിൽ യൂനിറ്റിന് ആറു പൈസ ഈടാക്കും

 


ജൂലൈ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർച്ചാർജായി യൂനിറ്റിന് ആറു പൈസ വീതം ഈടാക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകളിൽ സർച്ചാർജ് ആറു പൈസയായിരിക്കും. ജൂണിൽ പ്രതിമാസ ബില്ലുകളിൽ യൂനിറ്റിന് അഞ്ച് പൈസയും ദ്വൈമാസ ബില്ലിൽ ഏഴു പൈസയുമായിരുന്നു സർച്ചാർജ്. ഇതാണ് ജൂലൈയിൽ രണ്ട് രീതിയിലുള്ള ബില്ലുകളിലും ആറു പൈസ വീതമായി നിശ്ചയിച്ചത്.

മേയിൽ പ്രതിമാസ-ദ്വൈമാസ ബില്ലുകളിൽ യൂനിറ്റിന് എട്ടു പൈസയായിരുന്നു സർച്ചാർജ്.ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂനിറ്റ് വരെ ഉപയോഗമുള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സര്‍ച്ചാര്‍‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അതേസമയം യൂനിറ്റിന് 32 പൈസ വീതം ഇന്ധന സർച്ചാർജ് ഈടാക്കാൻ അനുമതി തേടി കെ.എസ്.ഇ.ബി നൽകിയ അപേക്ഷ പരിഗണനയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക