Kerala
കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിലുണ്ടായിരുന്ന 4 വയസ്സുകാരന് ദാരുണാന്ത്യം
18 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനനന്തപുരം: പാറശ്ശാല പരശുവക്കലില്‍ 4 വയസ്സുകാരനു ദാരുണാന്ത്യം. പനയറക്കല്‍ സ്വദേശികളായ രജിന്‍ - ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം.
കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീണു. ഈ സമയത്താണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്.
താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.





