Kerala
HomeNews

കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്ക്ക് പരുക്കേറ്റു

20 Jun 20251 മിനിറ്റ് വായന
കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്ക്ക് പരുക്കേറ്റു

 


കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം.

വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികള്‍ ഇരിക്കുന്ന സമയം പൊട്ടിവീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക