Kerala
HomeNews

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു

12 Jun 20251 മിനിറ്റ് വായന
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു

 



നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കൃഷ്ണകുമാറിന്റെ പരാതിയില്‍ എടുത്ത കേസും ജീവനക്കാരുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്‌.


തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ നടപടി. കേസ് മ്യൂസിയം പോലീസ് അന്വേഷിക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


കേസുകള്‍ സെന്‍സേഷണലാണ്. മ്യൂസിയം സ്റ്റേഷന്‍ ക്രമസമാധാന ചുമതലയില്‍ സജീവമായി നില്‍ക്കുന്ന സ്റ്റേഷനാണ്. ഈ തിരക്കുകള്‍ക്കിടയില്‍ കേസുകള്‍ കാര്യമായി അന്വേഷിക്കാന്‍ കഴിയുന്നില്ലെന്നുമാണ് സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്.


കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കൃഷ്ണകുമാറിന് പിന്നാലെ ജീവനക്കാരികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നുവെന്നാണ് വിവരം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകൂടി കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നിലുണ്ടെന്നാണ് സൂചന.


യുവതികളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായിരുന്നു മ്യൂസിയം പോലീസ് അന്വേഷണം നടത്തിയിന്നത്. ഇത് പൂര്‍ത്തിയാവാന്‍ രണ്ടു ദിവസംകൂടെ വേണ്ടിവരുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക