Kerala
HomeNews

തൃശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയത് മകളുടെ ഭര്‍ത്താവ്; ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാര്‍ പ്രതി

5 Jun 20251 മിനിറ്റ് വായന
തൃശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയത് മകളുടെ ഭര്‍ത്താവ്; ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാര്‍ പ്രതി


തൃശൂർ പടിയൂരില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി, മകള്‍ രേഖ എന്നിവരെ കൊലപ്പെടുത്തിയ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായുള്ള തിരച്ചില്‍ തുടരുകയാണ്.ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതിയാണ്. പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഈ കേസില്‍ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക