Kerala
HomeNews

ലക്ഷണവുമായി എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം

4 Jun 20251 മിനിറ്റ് വായന
ലക്ഷണവുമായി എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം


കണ്ണൂർ: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സൂക്ഷ്മ നിരീക്ഷണം ശക്തമാക്കി.

ഇൻഫ്ലുവൻസ പോലുള്ള പനി, ശ്വാസകോശ അണുബാധ തുടങ്ങിയ ലക്ഷണങ്ങളോടെ ആസ്പത്രിയിൽ എത്തുന്ന എല്ലാവർക്കും കോവിഡ്-19 പരിശോധന നിർബന്ധമാക്കി.

റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവെങ്കിൽ ആർ ടി പി സി ആർ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.

രോഗം ഗുരുതരമാകാൻ സാധ്യത ഉള്ളവർക്ക് മാസ്ക് നിർബന്ധമാക്കി. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണം.

നിയന്ത്രണമില്ലാത്ത പ്രമേഹം, പ്രായം കൂടിയവർ, അമിത രക്തസമ്മർദം, ആസ്ത്മ, സി ഒ പി ഡി പോലുള്ള ദീർഘകാല ശ്വാസകോശ രോഗങ്ങൾ എന്നിവ ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക