Kerala
കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാൻ സാധ്യത
13 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: അറബിക്കടലില്‍ തിങ്കളാഴ്ച തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാൻ സാധ്യത.
കോഴിക്കോട് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് അപകടം നടന്നത്.
ഇത് പരിഗണിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി.
കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്.
അതിനാല്‍ തന്നെ തീരപ്രദേശങ്ങളിലോ കടലിലോ കണ്ടെയ്‌നറുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോവരുത്.
അവയിൽ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും 200 മീറ്റര്‍ അകലേക്ക് മാറണമെന്നുമാണ് നിര്‍ദ്ദേശം.
ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ തന്നെ വിവരം 112 എന്ന നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു





