Kerala
Home•News

ചരക്ക് കപ്പലിന് തീപിടിത്തം; ബേപ്പൂർ അഴീക്കൽ തുറമുഖങ്ങൾക്കിടയിലാണ് അപകടം

9 Jun 20251 മിനിറ്റ് വായന
ചരക്ക് കപ്പലിന് തീപിടിത്തം; ബേപ്പൂർ  അഴീക്കൽ തുറമുഖങ്ങൾക്കിടയിലാണ് അപകടം

 


കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിത്തം. മുംബൈയ്ക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ നാല്പത് ജീവനക്കാർ ഉണ്ടെന്നാണ് ലഭിച്ച വിവരം. നേവിയും കോസ്റ്റ് ഗാർഡും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടം ഉണ്ടായിരിക്കുന്നത് കേരളത്തിൽ നിന്ന് 120 കിലോമീറ്റർ അകലെ. ബേപ്പൂർ അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് . കപ്പലിൽ നിന്ന് 50 കണ്ടയ്നറുകൾ കടലിൽ പതിച്ചതായാണ് വിവരം. കൊളംബോയിൽ നിന്ന് മുബൈയിലേക്ക് പോകുന്ന കപ്പലിലാണ് തീപിടുത്തം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക