Kerala
റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല
11 Jun 20251 മിനിറ്റ് വായന

കോഴിക്കോട്: റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സിലബസിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാളം റാപ്പ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മൈക്കല്‍ ജാക്സന്റെ `ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടും വേടന്റെ `ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം സര്‍വകലാശാല ഇതിന് ഓപ്ഷനും നല്‍കിയിട്ടുണ്ട്. അതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് പഠിക്കേണ്ടി വരില്ല





