Kerala
HomeNews

എംഡിഎംഎയുമായി സിപിഐ പ്രവർത്തകൻ കൃഷ്ണൻ അറസ്റ്റിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇയാളെ പിടികൂടിയത്

30 Jun 20251 മിനിറ്റ് വായന
എംഡിഎംഎയുമായി സിപിഐ പ്രവർത്തകൻ കൃഷ്ണൻ അറസ്റ്റിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇയാളെ പിടികൂടിയത്

 



തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിപിഐ പ്രവർത്തകൻ അറസ്റ്റിൽ. സിപിഐ പാളയം ലോക്കൽ കമ്മറ്റി അംഗം കൃഷ്ണനാണ് അറസ്റ്റിലായത്. എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു. ഇയാൾക്കൊപ്പം മറ്റു രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

ഒമ്പത് ഗ്രാം എംഡിഎംഎയാണ് കൃഷ്ണനിൽ നിന്നും കൂട്ട് പ്രതിയിൽ നിന്നും പിടികൂടിയത്. സിപിഐ സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് കൃഷ്ണൻ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇയാളെ പിടികൂടിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക