Kerala
കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി, മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം......
21 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നിയന്ത്രണം വിട്ട സ്വകാര്യബസ്, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്. തൃശ്ശൂർ - കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ ശനിയാഴ്ച 12- മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂരിൽ പോവുകയായിരുന്ന അൽ-അസ ബസാണ് അപകടത്തിൽപെട്ടത്. ബസിൽ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാർ കുറെ ദൂരം പിന്തുടർന്നുവെങ്കിലും മതിൽ ചാടി ഒരു പറമ്പിലൂടെ ഓടി രക്ഷപ്പെട്ടു.





