Kerala
ചിക്കൻ വിലകുറച്ച് വിറ്റതിനെച്ചൊല്ലി തർക്കം; കടക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ
6 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കിഴിശ്ശേരി:കോഴിയിറച്ചി വിലകുറച്ച് വിൽക്കുന്നുവെന്നാരോപിച്ച് വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കിഴിശ്ശേരി തൃപ്പനച്ചി പറമ്പിൽ സിദ്ദീഖിന്റെ മകൻ ഷമീം ഷിഹാദിനെ (26) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ, തൊട്ടടുത്ത കോഴിക്കട നടത്തുന്ന സാദിഖിനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് സംഭവം നടന്നത്. സാദിഖ് കത്തികൊണ്ട് ഷമീം ഷിഹാദിന്റെ നെഞ്ചിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ കടയിലെ ജീവനക്കാരനായ സമീറിനും (40) കൈയിൽ കുത്തേറ്റു.
ഷമീം ഷിഹാദിന്റെ പരാതിയിൽ മഞ്ചേരി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിയിറച്ചി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ്.





