Kerala
HomeNews

വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

14 Jun 20251 മിനിറ്റ് വായന
വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

 

പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബു(32)വിനെയാണ് ജൂണ്‍ 11ന് പേരാമ്പ്രയില്‍നിന്ന് പിടികൂടിയത്. 2021-2022 കാലത്താണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഡോക്ടറായി ജോലിയെടുത്തത്. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും എന്‍എച്ച്എം കാര്‍ഡും സമര്‍പ്പിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്. നഴ്‌സായ ഇയാള്‍, ഡോക്ടറായ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റാണ് തട്ടിപ്പിന് ഉപയോഗിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക