Kerala
HomeNews

എറണാകുളത്ത് 45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

3 Jun 20251 മിനിറ്റ് വായന
എറണാകുളത്ത് 45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

 


കൊച്ചി: എറണാകുളം മുനമ്ബത്ത് 45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു. മുനമ്ബം പള്ളിപുറത്താണ് സംഭവം. പനമ്ബള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.

തൈപ്പറമ്ബില്‍ വീട്ടില്‍ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സുരേഷ് മുനമ്ബം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കവെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനടുത്തുള്ള വഴിയില്‍ ബൈക്ക് നിർത്തിയ സുരേഷ് കയ്യില്‍ കരുതിയ കത്തി കൊണ്ട് പ്രീതയെ പലതവണ കുത്തുകയായിരുന്നു. തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രീത മരിച്ചു. പിന്നാലെ ഒളിവില്‍ പോയ പ്രതി മുനമ്ബം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രീതയ്ക്ക് കഴുത്തിലടക്കം ശരീരത്തില്‍ ആഴത്തില്‍ കുത്തേറ്റു. കഴുത്തിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണകാരണം. മൃതദേഹം പളളിപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുനമ്ബം പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക