Kerala
HomeNews

14കാരിക്ക്‌ ശാരീരിക അസ്വസ്ഥത, പരിശോധിച്ചപ്പോള്‍ ഏഴ് മാസം ഗര്‍ഭിണി; 19കാരൻ അറസ്റ്റില്‍

24 Jun 20251 മിനിറ്റ് വായന
14കാരിക്ക്‌ ശാരീരിക അസ്വസ്ഥത, പരിശോധിച്ചപ്പോള്‍ ഏഴ് മാസം ഗര്‍ഭിണി; 19കാരൻ അറസ്റ്റില്‍

 


കൊല്ലം: കുളത്തൂപ്പുഴയില്‍ പതിനാലുകാരി ഏഴ് മാസം ഗർഭിണി. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളനുഭവപ്പെട്ടതിനെത്തുടർന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.തുടർന്ന് ആശുപത്രി അധികൃതർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഇതുപ്രകാരം കടയ്ക്കല്‍ സ്വദേശിയായ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയ്തു. ഇയാളെ ഉടൻ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക