Kerala
HomeNews

ഇരുചക്ര വാഹനത്തിൽ ബസിടിച്ചു, ഒറ്റപ്പാലത്ത് ബസ് തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

30 May 20251 മിനിറ്റ് വായന
ഇരുചക്ര വാഹനത്തിൽ ബസിടിച്ചു, ഒറ്റപ്പാലത്ത് ബസ് തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം


പാലക്കാട് ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ ബസിടിച്ച് അപകടം. ഒറ്റപ്പാലത്ത് 19ആം മൈലിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. ബസ് തലയിലൂടെ കയറിയിറങ്ങി യുവതി മരണപ്പെട്ടു.

ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനവും ബസ്സും തമ്മിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. ഭർത്താവിന് ഗുരുതരപരുക്കുണ്ട്.

പുത്തൂർ സ്വദേശികൾ ആണെന്നാണ് ലഭിക്കുന്ന വിവരം. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക