Kerala
HomeNews

എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി യുവതി അറസ്റ്റില്‍; പിടിയിലായത് തൃശ്ശൂര്‍ സ്വദേശിനി

30 May 20251 മിനിറ്റ് വായന
എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി യുവതി അറസ്റ്റില്‍; പിടിയിലായത് തൃശ്ശൂര്‍ സ്വദേശിനി

 


കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂർ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്ബില്‍ വീട്ടില്‍ കാഷ്മീര പി.

ജോജിയാണ് രാസലഹരിയും കഞ്ചാവുമായി പിടിയിലായത്. മുനമ്ബം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇൻസ്പെക്ടർ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക