Kerala
HomeNews

വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും; 2 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്

21 May 20251 മിനിറ്റ് വായന
വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും; 2 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്

 


തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരള- ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വടക്കൻ കേരളത്തിലായിരുന്നു അതിശക്തമായ മഴ ലഭിച്ചത്. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കാസർകോട്, എറണാകുളം ജില്ലകളിൽ വലിയ നഷ്ടമുണ്ടായി. റോഡുകളിൽ വെള്ളം കയറി ഗതാഗത തടസമുണ്ടാവുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക