Kerala
HomeNews

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന്

25 May 20251 മിനിറ്റ് വായന
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന്

 


നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19ന് വോട്ടെടുപ്പ് നടക്കും. ജൂൺ 23നായിരിക്കും വോട്ടെണ്ണൽ. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. ജൂൺ രണ്ട് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പെരുമാറ്റച്ചട്ടം ഉടൻ നിലവിൽ വരും. മൂന്നിന്  സൂക്ഷ്മ പരിശോധന നടക്കും. ജൂൺ അഞ്ചാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

എംഎൽഎയായിരുന്ന പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക