Kerala
HomeNews

കാസർഗോഡ് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞു

20 May 20251 മിനിറ്റ് വായന
കാസർഗോഡ് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞു

 



കാസർകോട് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.കല്യാൺ റോഡിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം സർവീസ് റോഡാണ് ഇടിഞ്ഞത്. ആറുവരിപ്പാത നിർമാണം നടന്നു കൊണ്ടിരിക്കുന്ന ചെങ്കള- നീലേശ്വരം റീച്ചിലാണ് സർവ്വീസ് റോഡ് തകർന്നത്.


രാത്രി മുതൽ പെയ്ത മഴയിൽ നിർമ്മാണം ഏറെക്കുറെ പൂർത്തിയായ സർവീസ് റോഡ്ഇന്ന് രാവിലെ ഇടിഞ്ഞു വീഴുകയായിരുന്നു. കനത്ത മഴ അനുഭവപ്പെട്ടതോടെ കാസർകോട് ജില്ലയിൽ ദേശീയപാതയിലും സർവ്വീസ് റോഡുകളിലും വെള്ളക്കെട്ടാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക