Kerala
HomeNews

ജുവനൈല്‍ ഹോമില്‍ നിന്ന് 3 പേരെ കാണാതായ സംഭവം; രണ്ടു കുട്ടികളെ കണ്ടെത്തി

22 May 20251 മിനിറ്റ് വായന
ജുവനൈല്‍ ഹോമില്‍ നിന്ന് 3 പേരെ കാണാതായ സംഭവം; രണ്ടു കുട്ടികളെ കണ്ടെത്തി

 


വെള്ളിമാടുകുന്ന് ചില്‍ഡ്രൻസ് ഹോമില്‍നിന്ന് 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികള്‍ ചാടിപ്പോയി. രണ്ടു കുട്ടികളെ കണ്ടെത്തി.


താമരശ്ശേരി, കുരുവട്ടൂർ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാള്‍ക്കായി ചേവായൂർ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കളിക്കാനായി പുറത്തിറക്കിയപ്പോഴാണ് കുട്ടികള്‍ ചാടിപ്പോയതെന്ന് പോലീസ് പറഞ്ഞു. സമയംകഴിഞ്ഞിട്ടും മൂന്നുപേരെമാത്രം കാണാതായപ്പോള്‍ ചില്‍ഡ്രൻസ് ഹോം അധികൃതർ ചേവായൂർ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രണ്ടുപേരെ കണ്ടെത്തിയത്.


മറ്റു രണ്ടുപേരില്‍ ഒരാള്‍ ഒളവണ്ണയില്‍നിന്നും മറ്റേ കുട്ടി സർക്കാർ കേന്ദ്രത്തില്‍നിന്നുമാണ് എത്തിയത്. ശിശുക്ഷേമസമിതി മുഖേന കുറച്ചുമാസങ്ങള്‍ക്ക് മുൻപാണ് മൂവരും വെള്ളിമാടുകുന്നില്‍ എത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക