Kerala
HomeNews

അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു; മെക്കാനിക്കിന് ദാരുണാന്ത്യം

26 May 20251 മിനിറ്റ് വായന
അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു; മെക്കാനിക്കിന് ദാരുണാന്ത്യം

 

കോഴിക്കോട്: ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസിനടിയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക് അതേ ബസ് കയറി മരിച്ചു.


ഞായറാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം. വെസ്റ്റ്ഹില്‍ പുത്തലത്ത് പി.മോഹനൻ (62) എന്നയാളാണ് മരിച്ചത്.


ബ്രേക്ക് ശരിയാക്കുന്നതിനായി സ്റ്റാൻഡില്‍ ബസ് ട്രാക്കിനു പുറത്തു നിർത്തിയ സമയം മോഹനൻ ബസിനു കീഴില്‍ അറ്റകുറ്റപ്പണിക്കായി കയറുകയായിരുന്നു. ഈ സമയം ട്രാക്ക് ഒഴിവുള്ളതു കണ്ട് ഡ്രൈവർ ബസില്‍ കയറി മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.


മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനന്ദയാണ് മരിച്ച മോഹനന്റെ ഭാര്യ. മക്കള്‍: അനൂപ്,അനീഷ്, അശ്വതി. മരുമക്കള്‍: ആമി, വിദ്യ, ശ്രീജിത്ത്. ബസ് ഡ്രൈവർക്കെതിരെ കസബ പൊലീസ് കേസെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക